ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് മദ്യവില്‍പ്പന; രണ്ടു പേര് അറസ്റ്റില്‍
ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് മദ്യവില്‍പ്പന; രണ്ടു പേര് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-06-20 01:33 GMT
നെടുങ്കണ്ടം: ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് മദ്യവില്‍പ്പന നടത്തിവന്ന രണ്ടുപേരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റുചെയ്തു. രാജാക്കാട് മാങ്ങാത്തൊട്ടി വെള്ളാപ്പാണിയില്‍ പ്രിന്‍സ് ജോസഫ് (43), അടക്കാപ്പറമ്പില്‍ ഷിജോ ഫ്രാന്‍സിസ് (43) എന്നിവരാണ് മാങ്ങാത്തൊട്ടിയില്നിന്നും അറസ്റ്റിലായത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍നിന്ന് രണ്ടരലിറ്റര് മദ്യവും, 3,000 രൂപയും മദ്യം കടം നല്‍കിയതിന്റെ പറ്റ് എഴുതിയ ബുക്കും കണ്ടെടുത്തു. 45 ഇടപാടുകാര്‍ക്ക് മദ്യം കടംകൊടുത്തതിന്റെ വിവരം ഇതിലുണ്ട്. പ്രതികളെ കോടതി റിമാന്‍ഡുചെയ്തു.