പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് പ്രതിയുമായിപോയ ചിറ്റാര്‍ സ്റ്റേഷനിലെ വാഹനം

പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു

Update: 2025-06-26 13:25 GMT

കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മണിമലയ്ക്ക് സമീപം പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു. പ്രതിയുമായി പോയ ജീപ്പാണ് പൊന്തന്‍പുഴയ്ക്കും കറികാട്ടൂരിനും ഇടയില്‍വെച്ച് മറിഞ്ഞത്. കനത്ത മഴയും പിറകുവശത്തെ ടയറിന്റെ മോശം അവസ്ഥയുമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പത്തനംതിട്ട ചിറ്റാര്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജീപ്പ് റോഡില്‍ തെന്നി മറിയുകയായിരുന്നു.

Similar News