തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സി.പി.ഐ നേതാവ് അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സി.പി.ഐ നേതാവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സി.പി.ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കൃഷ്ണന് ആലി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. കൃഷ്ണന്റെ പക്കല്‍ നിന്നും 4.05 ഗ്രാമും ആലി മുഹമ്മദിന്റെ കൈയില്‍ നിന്നും 5 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു. പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
വഴുതക്കാട് സ്വദേശിയും സിപിഐ പാളയം ലോക്കല്‍ കമ്മറ്റി അംഗം കൃഷ്ണനാണ് അറസ്റ്റിലായത്. എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുന്‍ സെക്രട്ടറിയായിരുന്നു. 9.05 ഗ്രാം എംഡിഎംഎയാണ് കൃഷ്ണനില്‍ നിന്നും കൂട്ട് പ്രതിയില്‍ നിന്നും പിടികൂടിയത്.
ബൈക്കിലെത്തിയ രണ്ടുപേര്‍ക്ക് എംഡിഎംഎ കൈമാറുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസാണ് ഇവരെ പിടികൂടിയത്. ബൈക്കുകളും മൊബൈലും പിടിച്ചെടുത്തു. സിപിഐ സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് കൃഷ്ണന്.
പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട ചുമതലകള്‍ ഒന്നും കൃഷ്ണചന്ദ്രന് ഇല്ലെന്ന് സി.പി.ഐ വിശദീകരിച്ചു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയതെന്നാണ് വിശദീകരിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയത്.