ഒരു ജീവന്‍ പൊലിഞ്ഞിട്ടും നടപടിയില്ല; തൃശ്ശൂരില്‍ റോഡിലെ കുഴിയില്‍ വീണ് വീണ്ടും അപകടം; സ്‌കൂട്ടര്‍ യാത്രക്കാരായ ഭാര്യക്കും ഭര്‍ത്താവിനും പരിക്കേറ്റു
സ്‌കൂട്ടര്‍ യാത്രക്കാരായ ഭാര്യക്കും ഭര്‍ത്താവിനും പരിക്കേറ്റു
തൃശ്ശൂര്‍: തൃശ്ശൂര്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ തോമസ്, ബീന എന്നിവരെ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ കോലഴി കിഴക്കേത്തറ തോമസിന്റെ (62) ഏഴ് വാരിയെല്ലുകള്‍ക്ക് പൊട്ടിയിട്ടുണ്ട്. ഭാര്യ ബീന ( 61) തലയില്‍ രക്തസ്രാവമുണ്ട്. മുഖത്തെ എല്ലിന് പൊട്ടലുണ്ട്.
തൃശൂര്‍ ടൗണിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവന്‍ നഷ്ടമായിരുന്നു. ഇരുവരേയും തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുദിവസം മുമ്പ് തൃശ്ശൂരിലെ റോഡിലെ കുഴിയില്‍ വീഴാതെ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചിരുന്നു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.