'ഓടിക്കൊണ്ടിരിക്കെ കാറിന്റെ സ്റ്റിയറിങ് ലോക്കായി'; റോഡരികിലുള്ളവരെ ഇടിച്ച് തെറിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-08-09 16:42 GMT
തിരുവനന്തപുരം: മംഗലപുരത്ത് നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിന്നവരെ ഇടിച്ച് തെറിപ്പിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലപുരം മുരുക്കുംപുഴ റോഡിലാണ് അപകടം നടന്നത്. കാറിന്റെ സ്റ്റിയറിങ് ലോക്കായിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവര്‍ പോലീസിന് നല്കിയ മൊഴി. പരിക്കേറ്റവരെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.