വെള്ളപ്പൊക്കത്തിനിടെ വീടിനുള്ളിൽ കയറികൂടിയ അതിഥി; മുറി തുറന്നതും ഞെട്ടൽ; കണ്ടത് നല്ല ഉഗ്രൻ മൂർഖനെ; കൈയ്യോടെ പിടികൂടി

Update: 2025-06-29 17:31 GMT

ആലപ്പുഴ: വെള്ളപ്പൊക്കത്തിനിടെ വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. ആലപ്പുഴ കുട്ടനാട്ടിലാണ് സംഭവം നടന്നത്. കുട്ടനാട് തലവടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ വടയാറ്റുപറമ്പിൽ മോഹനന്‍റെ വീട്ടിൽ നിന്നാണ് വലിയ മൂര്‍ഖൻ പാമ്പിനെ പിടികൂടിയത്. വെള്ളം കയറിയ വീട്ടിൽ നിന്ന് വീട്ടുകാര്‍ മാറി താമസിച്ചിരുന്നു. പിന്നീട് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാൻ വീട്ടുകാർ എത്തിയപ്പോഴാണ് വീട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടത്.

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്തും വാർഡ് മെമ്പർ അരുൺ പി. എബ്രഹാമും അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പാമ്പ് പിടുത്തക്കാരൻ ചാർളി വർഗീസ് സ്ഥലത്തെത്തി. ഒടുവിൽ മൂര്‍ഖനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. ഇതോടെ വീട്ടുകാരുടെ പരിഭ്രാന്തി ഒഴിയുകയും ചെയ്തു.

Tags:    

Similar News