മോഷണക്കേസ് പ്രതി ജയില്‍ ചാടി; കോട്ടയം ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് അസം സ്വദേശി
മോഷണക്കേസ് പ്രതി ജയില്‍ ചാടി; കോട്ടയം ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് അസം സ്വദേശി
കോട്ടയം: തീവണ്ടിയില്‍ യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്ന പ്രതി ജയില്‍ചാടി. കോട്ടയം ജില്ലാ ജയിലില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് (20) ജയില്‍ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയില്‍ ചാട്ടം.
കോട്ടയം ജില്ലാ പോലീസ് പ്രതിക്കായി വ്യാപക തിരച്ചില്‍ ജില്ലയില്‍ ഉടനീളം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്. അതേസമയം പ്രതി എങ്ങനെ രക്ഷപ്പെട്ടു എന്നതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ടു ദിവസം മുന്‍പാണ് ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അമിനുല്‍ ഇസ്ലാമിനെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവന്തപുരം- ചെന്നൈ എക്‌സപ്രസിലെ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ചെങ്ങന്നൂരില്‍വെച്ചാണ് ഇയാള്‍ മോഷ്ടിച്ചത്. കോട്ടയം റെയില്‍വേ പോലീസും ചെങ്ങന്നൂര്‍ ആര്‍പിഎഫും ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ടുപിടിച്ചു. തുടര്‍ന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
ജയിലിനുപിന്‍ഭാഗത്തുള്ള മതിലാണ് ചാടിക്കടന്നത്. ഇവിടെ ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പിലൂടെ ചവിട്ടിക്കയറി മതില്‍ ചാടിയെന്നാണ് പ്രാഥമിക നിഗമനം.