കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പരിശോധിച്ചു; വയോധികന്‍ ഉപയോഗിച്ചത് സ്മാര്‍ട്ട് ഗ്ലാസ്; ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ച ഗുജറാത്തി പിടിയില്‍

Update: 2025-07-07 08:36 GMT

തിരുവനന്തപുരം: ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ച വയോധികന്‍ പിടിയില്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു ഇയാള്‍ ക്ഷേത്രത്തിനകത്ത് കയറിയത്.എന്നാല്‍ കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്. സ്മാര്‍ട്ട് ഗ്ലാസാണ് വയോധികന്‍ ഉപയോഗിച്ചത്. ക്ഷേത്രത്തിനകത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം, സുരേന്ദ്ര ഷാ, സ്മാര്‍ട്ട് കണ്ണട, കണ്ണട

Similar News