വാട്സാപ്പ് ഗ്രൂപ്പ് വഴി വനിതാ പോലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തി കുടുങ്ങി; കേസിൽ വയോധികൻ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-07-07 14:35 GMT
വയനാട്: വനിതാ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസുമായി ബന്ധപ്പെട്ട് വയോധികനെ മൈസൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.
മൊട്ടുസൂചി എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇയാൾ വനിതാ സിവിൽ പോലീസ് ഓഫീസർമാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തുകയായിരുന്നു. ബത്തേരി മൂലങ്കാവ് സ്വദേശി മാനു എന്ന അഹമ്മദിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.