ചര്‍ച്ചയില്‍ ധാരണയായില്ല; ചൊവ്വാഴ്ച സ്വകാര്യ ബസ് ഉടമകളുടെ സൂചന പണിമുടക്ക്; 22 മുതല്‍ അനിശ്ചിതകാല സമരം

ചൊവ്വാഴ്ച സ്വകാര്യ ബസ് ഉടമകളുടെ സൂചന പണിമുടക്ക്

Update: 2025-07-07 12:41 GMT

തിരുവനന്തപുരം: ചൊവ്വാഴ്ച സ്വകാര്യ ബസ് ഉടമകള്‍ സൂചന പണിമുടക്ക് നടത്തും. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്്.

പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍, ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. 140 കിലോമീറ്ററില്‍ അധിക ദൂരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് സര്‍ക്കാര്‍ പുതുക്കി നല്‍കുന്നില്ലെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. ഒട്ടേറെപ്പേര്‍ക്ക് ഇതുകാരണം തൊഴില്‍ നഷ്ടപ്പെട്ടു.

വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധന നടപ്പിലാക്കണം. കണ്‍സഷന്‍ കാര്‍ഡ് വിതരണം കുറ്റമറ്റതാക്കണമെന്നും സ്വകാര്യ ബസ്സുടമകള്‍ ആവശ്യരപ്പെട്ടു.

Tags:    

Similar News