പൊലീസ് യൂണിഫോമില്‍ വ്യക്തിഗത അക്കൗണ്ടില്‍ ചിത്രം പങ്കുവയ്ക്കാന്‍ പാടില്ല; വനിതാ പൊലീസുകാര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍
വനിതാ പൊലീസുകാര്‍ക്ക് സമൂഹമാദ്ധ്യമ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍
By : സ്വന്തം ലേഖകൻ
Update: 2025-07-07 15:07 GMT
തിരുവനന്തപുരം: വനിതാ പൊലീസുകാര്‍ക്ക് സമൂഹമാദ്ധ്യമ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍. പൊലീസ് യൂണിഫോമില്‍ വ്യക്തിഗത അക്കൗണ്ടില്‍ ചിത്രം പങ്കുവയ്ക്കാന്‍ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവുണ്ട്. ഇത് മറികടന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ റീലുകള്‍ ചിത്രീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പൊലീസ് ചട്ടങ്ങള്‍ മറികടന്ന് ഉദ്യോഗസ്ഥര്‍ സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി ബറ്റാലിയന് കമാണ്ടന്റ് ചൂണ്ടിക്കാട്ടി. സമൂഹമാദ്ധ്യമ നിന്ത്രണങ്ങള്‍ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നല്‍കണമെന്നും കമാണ്ടന്റ് വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ പാലിക്കാതെ വന്നാല്‍ നടപടികളുണ്ടാവുമെന്നും സര്‍ക്കുലറില്‍ പറയുന്നു.