തേങ്ങ പറിക്കാന്‍ കയറി; തെങ്ങിന്‍ മുകളില്‍ വെച്ച് കടന്നല്‍ കുത്തേറ്റ വയോധികന്‍ മരിച്ചു

തേങ്ങ പറിക്കാന്‍ കയറി; തെങ്ങിന്‍ മുകളില്‍ വെച്ച് കടന്നല്‍ കുത്തേറ്റ വയോധികന്‍ മരിച്ചു

Update: 2025-07-09 01:00 GMT

കണ്ണൂര്‍: തേങ്ങ പറിക്കാന്‍ തെങ്ങില്‍ കയറിയപ്പോള്‍ കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു. അബേദ്കര്‍ ഉന്നതിയിലെ പുതുശ്ശേരി ചെമ്മരന്‍ (68) ആണ് മരിച്ചത്. അയല്‍വാസിയുടെ തെങ്ങില്‍ തേങ്ങ പറിക്കാന്‍ കയറിയപ്പോള്‍ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസമ്മര്‍ദം കുറഞ്ഞ് മരണപ്പെടുകയായിരുന്നു.

സിപിഎം മുന്‍ ബ്രാഞ്ച് സെകട്ടറിയാണ്. പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്ള മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിക്കും. ഭാര്യ :ശാരദ. മക്കള്‍: ബിനു, ബിജു, ബിജി. മരുമക്കള്‍: ദീപ, നിഷ, ബാബു.

Tags:    

Similar News