സപ്ലൈകോയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ പരസ്യം; യൂട്യൂബ് വീഡിയോകള്‍ വഴിയും സാമൂഹിക മാധ്യമ പോസ്റ്റുകള്‍ വഴിയും പരസ്യം പ്രചരിക്കുന്നു: മുന്നറിയിപ്പുമായി സപ്ലൈകോ ജനറല്‍ മാനേജ
സപ്ലൈകോയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ പരസ്യം
കൊച്ചി: സാമൂഹിക മാധ്യമങ്ങള്‍ വഴി സപ്ലെകോയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി വ്യാജ പരസ്യം. യുട്യൂബ് വീഡിയോകളും സാമൂഹിക മാധ്യമ പോസ്റ്റുകളുമായിട്ടാണ് പരസ്യം പ്രചരിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ വ്യാജമെന്ന് സപ്ലൈകോ ജനറല്‍ മാനേജര്‍ വി.കെ. അബ്ദുല്‍ ഖാദര്‍ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് പരസ്യം പ്രചരിക്കാന്‍ തുടങ്ങിയത്. ഒരു മാസം മുന്‍പും ഇത്തരം പരസ്യം പ്രചരിച്ചിരുന്നു.
സപ്ലൈകോയില്‍ സ്ഥിരം ജീവനക്കാരെ പിഎസ്‌സി മുഖേനയാണ് നിയമിക്കുന്നതെന്ന് സപ്ലൈകോ ജനറല്‍ മാനേജര്‍ അറിയിച്ചു. താത്കാലിക നിയമനങ്ങള്‍ നടത്തും മുന്‍പ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്. വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സപ്ലൈകോ ജനറല്‍ മാനേജര്‍ മുന്നറിയിപ്പ് നല്‍കി. www.supplycokerala.com ആണ് സപ്ലൈകോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ഫോണ്‍: 0484 2205165.