ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ചു വീണു; ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ചു വീണു

Update: 2025-07-12 01:31 GMT

ആലപ്പുഴ: കോളേജ് വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് തെറിച്ചു വീണു. തിരുവമ്പാടി ജംഗ്ഷന് സമീപത്ത് വെച്ച് അല്‍ അമീന്‍ എന്ന ബസില്‍ നിന്നാണ് പെണ്‍കുട്ടി തെറിച്ചു വീണത്. വീഴ്ചയില്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് തല ഇടിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


Tags:    

Similar News