സ്‌കൂള്‍ കുട്ടികളുടെ ആധാര്‍ വിവരം; തെറ്റുകള്‍ 16 വരെ തിരുത്താം

സ്‌കൂള്‍ കുട്ടികളുടെ ആധാര്‍ വിവരം; തെറ്റുകള്‍ 16 വരെ തിരുത്താം

Update: 2025-07-12 03:50 GMT

തിരുവനന്തപുരം: സ്‌കൂള്‍ തസ്തികനിര്‍ണയത്തിന്റെ ഭാഗമായി കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി തിരുത്താന്‍ 16 വരെ അവസരംനല്‍കും. എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികളുടെ പേരിലെ മൂന്നക്ഷരം വരെയുള്ള തെറ്റുകള്‍ തിരുത്താം.

ഒന്നാംക്‌ളാസ് ഒഴികെയുള്ള വിദ്യാര്‍ഥികളുടെ ജനനത്തീയതിയിലെ മാസവും ദിവസവും വ്യത്യാസമുണ്ടെങ്കില്‍ ഓണ്‍ലൈന്‍വഴി തിരുത്താം. വര്‍ഷം തിരുത്താനാവില്ല. ഒന്നാംക്ലാസിലെ കുട്ടിയുടെ ജനനത്തീയതിയിലെ വ്യത്യാസം 16-നുശേഷം നിശ്ചിതദിവസം ഡിഡി ഓഫീസുകളില്‍ നേരിട്ട് ഹാജരായേ തിരുത്താനാവൂ.

Tags:    

Similar News