ആന്റിവെനം പ്രാദേശികമായി നിര്‍മിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

Update: 2025-07-16 13:02 GMT

തിരുവനന്തപുരം: പാമ്പിന്റെ കടിയേല്‍ക്കുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രതിവിഷം (ആന്റിവെനം) പ്രാദേശികമായി നിര്‍മിക്കുന്നതിന് ആരോഗ്യവകുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിലവില്‍ മറ്റു സംസ്ഥാങ്ങളില്‍ നിന്നുമാണ് പ്രതിവിഷം ലഭ്യമാകുന്നത്. 2030 ഓടെ ഒരാള്‍ പോലും പാമ്പുകടി മൂലം മരിക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഏര്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ലോക സര്‍പ്പദിന പരിപാടി വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൗമശാസ്ത്രപരമായ കാരണങ്ങളാല്‍ ഓരോ പ്രദേശത്തെയും പാമ്പുകളുടെ വിഷത്തിന്റെ വീര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പ്രാദേശിക അടിസ്ഥാനത്തില്‍ പാമ്പ് പ്രതിവിഷ നിര്‍മാണം അനിവാര്യമാണ്. ലോകത്താകെ ഒരു വര്‍ഷം 82,000 മുതല്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ പാമ്പുകടി മൂലം മരണപ്പെടുന്നുണ്ട്.

ഇതിന്റെ നേര്‍പകുതി മരണങ്ങള്‍ ഇന്ത്യയിലാണ് സംഭവിക്കുന്നത്. കേരളവും പാമ്പുകടി മൂലമുള്ള മരണത്തില്‍ വളരെ മുന്നിലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് സര്‍പ്പ ആപ്പ് വനം വകുപ്പ് വികസിപ്പിച്ചത്. 2019 ല്‍ 119 മരണങ്ങള്‍ പാമ്പുകടി മൂലം ഉണ്ടായെങ്കില്‍ 2024 അത് 30 ആയി കുറയ്ക്കാന്‍ കഴിഞ്ഞത് വനം വകുപ്പിന്റെ നിതാന്ത ജാഗ്രതകൊണ്ട് മാത്രമാണ്.

വനം മേധാവി രാജേഷ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. Snake Bite: Death-Free Kerala Initiative & Mission Sarpa' എന്ന വിഷയത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി കൃഷ്ണന്‍ പ്രഭാഷണം നടത്തി. പാമ്പു കടി ഏറ്റുള്ള മരണങ്ങള്‍ കുറയ്ക്കുന്നതിലൂടെ സര്‍പ്പ ആപ്പ് പൊതുജനാരോഗ്യരംഗത്ത് നാഴികക്കല്ലായി മാറിയെന്ന് ഡോ. പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. പി.പുകഴേന്തി, ഡോ. എല്‍ ചന്ദ്രശേഖര്‍, ഡോ. ജസ്റ്റിന്‍ മോഹന്‍, ജോര്‍ജി പി.മാത്തച്ചന്‍ എന്നിവര്‍

Similar News