പ്രണയ ബന്ധത്തില്‍ നിന്നും കാമുകി പിന്‍മാറിയതിന്റെ പക; യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ
ആലപ്പുഴ: പ്രണയ ബന്ധത്തില്‍ നിന്നും കാമുകി പിന്‍മാറിയതിന്റെ പകയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാമുകനായ പ്രതിക്ക് ശിക്ഷ. നൂറനാട് ഇടപ്പോണ്‍ മുറിയില്‍ സ്വദേശി വിപിനെ (37) മൂന്ന് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കകക ജഡ്ജി ഷുഹൈബ് ആണ് വിധി പറഞ്ഞത്.
2011 ഫെബ്രുവരി 10 ന് രാവിലെ ആയിരുന്നു കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജംഗ്ഷന് സമീപം ബസ് കയറാന്‍ നിന്ന യുവതിയെ പ്രതി കാര്‍ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
നൂറനാട് പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി കെ ശ്രീധരന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിവില്‍ പൊലീസ് ഓഫീസര്‍ അമല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വക്കേറ്റ് സി വിധു, എന്‍ ബി ഷാരി എന്നിവര്‍ ഹാജരായി.