ട്രെയിന്‍ പുറപ്പെടുന്നതിനോ സ്റ്റേഷനുകളില്‍ എത്തുന്നതിനോ മുമ്പ് കറന്റ് റിസര്‍വേഷന്‍; എട്ട് വന്ദേഭാരത് എക്സ്പ്രസുകളില്‍ 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം
തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയ്ക്കു കീഴിലെ എട്ട് വന്ദേഭാരത് എക്സ്പ്രസുകളില്‍ 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം. ട്രെയിന്‍ പുറപ്പെടുന്നതിനോ സ്റ്റേഷനുകളില്‍ എത്തുന്നതിനോ മുമ്പാണ് കറന്റ് റിസര്‍വേഷന്‍ അനുവദിക്കുക. വ്യാഴാഴ്ചയാണ് റിസര്‍വേഷന്‍ സമയം പരിഷ്‌കരിച്ചത്.
മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് (20631), തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് (20632), ചെന്നൈ എഗ്മൂര്‍ നാഗര്‍കോവില്‍ വന്ദേഭാരത് (20627), നാഗര്‍കോവില്‍ ചെന്നൈ എഗ്മൂര്‍ വന്ദേഭാരത് (20628), കോയമ്പത്തൂര്‍ ബംഗളൂരു കന്റോണ്‍മെന്റ് വന്ദേഭാരത് (20642), മംഗളൂരു സെന്‍ട്രല്‍ മഡ്ഗാവ് വന്ദേഭാരത് (20646), മധുര-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേഭാരത് (20671), ചെന്നൈ സെന്‍ട്രല്‍ വിജയവാഡ വന്ദേഭാരത് (20677) എന്നിവയിലാണ് ടിക്കറ്റ് എടുക്കാനാകുക. എന്നാല്‍ കേരളത്തിലോടുന്ന ട്രെയിനുകളില്‍ മിക്ക ദിവസവും സീറ്റ് ഒഴിവുണ്ടാകാറില്ല.