കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

Update: 2025-07-19 14:22 GMT

കണ്ണൂര്‍: കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ചപ്പമല സ്വദേശി കരിമ്പനക്കല്‍ റഷീദിനാണ് പരിക്കേറ്റത്. പരിക്കേറ്റ റഷീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുന്നതിനിടെ നിയന്ത്രണംവിട്ട പിക്കപ്പ് ജീപ്പ് ബസിന് പിറകില്‍ ഇടിച്ച് കയറുകയായിരുന്നു.

Similar News