ഓണ്‍ലൈനില്‍ ധമാക്കാ സെയില്‍; വ്യാജ സൈറ്റുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലിസ്

ഓൺലൈനിൽ ‘ധമാക്ക’ സെയിൽ; വ്യാജസൈറ്റുകളെ സൂക്ഷിക്കണം

Update: 2025-09-22 03:34 GMT

തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകളില്‍ വിലക്കുറവ് വില്‍പ്പന പ്രഖ്യാപനം വന്നതിനുപിന്നാലെ തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസ്. യഥാര്‍ഥ വെബ്സൈറ്റുപോലെ തോന്നിക്കുന്ന വ്യാജ വൈബ്സൈറ്റുകളുടെ ലിങ്കുകള്‍ സാമൂഹികമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുക.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ യഥാര്‍ഥ സൈറ്റുകളുടേതിന് സമാനമായ വെബ്സൈറ്റിലേക്ക് എത്തും. പണം നല്‍കിക്കഴിഞ്ഞാല്‍ മിക്കവാറും മറ്റെന്തെങ്കിലും സാധനങ്ങളാകും വിലാസക്കാരന് എത്തുക. ചിലപ്പോള്‍ ഒന്നും ലഭിക്കുകയുമില്ല. തിരിച്ചയക്കാനോ, പരാതി നല്‍കാനോ പറ്റില്ല.

വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിക്കണമെന്ന് സൈബര്‍വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എസ്എംഎസ്, സാമൂഹിക മാധ്യമങ്ങള്‍ എന്നിവവഴി ലഭിക്കുന്ന ലിങ്കുകളിലോ പരസ്യങ്ങളിലോ ക്ലിക്ക് ചെയ്ത് വെബ്സൈറ്റുകളില്‍ പ്രവേശിക്കരുതെന്നും അറിയിച്ചു.

ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ കൈയിലെത്തിയശേഷംമാത്രം പണമടച്ചാല്‍ മതിയെന്ന സാമൂഹികമാധ്യമപരസ്യം വഴിയും തട്ടിപ്പ് നടക്കാം. എന്നാല്‍, പാക്കറ്റ് പൊട്ടിക്കുന്നതിനുമുന്‍പ് പണം നല്‍കണം. പൊട്ടിച്ചുകഴിഞ്ഞാല്‍ പലപ്പോഴും വിലകുറഞ്ഞ, ഉപയോഗശൂന്യമായ വസ്തുക്കളാകും ഉണ്ടാവുക. ഇത് തിരിച്ചയക്കാനുമാകില്ല. തട്ടിപ്പുകള്‍ക്ക് വിധേയരായാല്‍ പെട്ടെന്ന് 1930 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണം.

Tags:    

Similar News