എ.ടി.എമ്മിനു മുന്നില്‍ ചോരപ്പാടുകള്‍; പൊലീസ് അന്വേഷണം തുടങ്ങി
എ.ടി.എമ്മിനു മുന്നില്‍ ചോരപ്പാടുകള്‍; പൊലീസ് അന്വേഷണം തുടങ്ങി
By : സ്വന്തം ലേഖകൻ
Update: 2025-07-19 16:32 GMT
ഇരിങ്ങാലക്കുട: മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിനു മുന്നില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തൊട്ടടുത്ത് സ്ലാബിനു മുകളിലുള്ള പൊടിയില്‍ 'രാജാവിന്റെ മകന്' എന്ന് എഴുത്തുമുണ്ട്. എ.ടി.എമ്മിന്റെ വാതിലിനു മുന്നിലാണ് ചോരപ്പാടുകള്‍ കണ്ടെത്തിയത്. വാതിലിലേക്കും ചോര തെറിച്ചുവീണിട്ടുണ്ട്. മനുഷ്യരക്തംതന്നെയാണോ ഇതെന്നും സംശയമുണ്ട്. ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം തുടങ്ങി. ബാങ്കിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നു.