സാമ്പത്തിക തര്‍ക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു; കസ്റ്റഡിയിലുള്ള ഹരിക്കെതിരെ കൊലപാതകത്തിന് കേസെടുക്കും

പെട്രോളൊഴിച്ച് തീ കൊളുത്തി; ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു

Update: 2025-07-20 08:38 GMT

കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. പാലാ കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകന്‍ (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു.

സാമ്പത്തിക തര്‍ക്കമാണ് തീ കൊളുത്തുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. അശോകനെതിരെ ആക്രമണം നടത്തിയ ഹരി ഇന്നലെ തന്നെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കും.

ശനിയാഴ്ച രാവിലെയാണ് അശോകനെ ഹരിയെന്നയാള്‍ ജ്വല്ലറിയിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീ കൊളുത്തിയതിന് ശേഷം രക്ഷപ്പെട്ട ഹരി പിന്നീട് പോലീസിന് കീഴടങ്ങിയിരുന്നു. പൊള്ളലേറ്റ അശോകനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രത്രിയിലും പ്രവേശിപ്പിപ്പിക്കുകയായിരുന്നു.

തുളസീദാസ് കരാറടിസ്ഥാനത്തില്‍ കെട്ടിടം പണിത് കൊടുക്കുന്നുണ്ട്. രാമപുരം അമ്പലം ജങ്ഷന് സമീപം അശോകന്റെ പുരയിടത്തില്‍ തുളസീദാസ് കടമുറികള്‍ പണിതിരുന്നു. ഇതിന്റെ പണം സംബന്ധിച്ച് ഇരുവരും തമ്മിലുള്ള സിവില്‍കേസുകള്‍ കോടതിയില്‍ നടക്കുന്നുണ്ട്. അശോകന് പണിതുനല്‍കിയ കെട്ടിടത്തില്‍ ഹാര്‍ഡ്വെയേഴ്സ് കട നടത്തിവരുകയായിരുന്നു തുളസീദാസ്. പാലാ ഡിവൈഎസ്പി കെ. സദന്‍, രാമപുരം എസ്എച്ച്ഒ കെ. ദീപക് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

Tags:    

Similar News