ഉപരാഷ്ട്രപതിയുടെ രാജി സര്‍ക്കാരിന്റേയും ധന്‍കറിന്റേയും കാര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍: വിഷയത്തില്‍ ഇടപെടാനില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ
By : സ്വന്തം ലേഖകൻ
Update: 2025-07-22 06:16 GMT
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയുടെ രാജി സര്‍ക്കാരിന്റേയും ധന്‍കറിന്റേയും കാര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. വിഷയത്തില്‍ ഇടപെടാനില്ലെന്നും ഖാര്‍ഗെ പ്രതികരിച്ചു. തിങ്കളാഴ്ചയായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ അപ്രതീക്ഷിത രാജി. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുകയാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(എ) അനുസരിച്ചാണ് രാജിവയ്ക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ പറയുന്നു.
കാലാവധി തീരാന്‍ രണ്ടുവര്ഷമുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റത്.