ആലപ്പുഴ എരമല്ലൂരില്‍ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍

ആലപ്പുഴ എരമല്ലൂരില്‍ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍

Update: 2025-07-22 14:02 GMT

കായംകുളം: ആലപ്പുഴ എരമല്ലൂരില്‍ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍. എക്സൈസിന്റെ പരിശോധനയിലാണ് യുവാവിന്റെ കൈവശം ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. എഴുപുന്ന സ്വദേശി അര്‍ജുന്‍.കെ.രമേശ്(27) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും 3.22 ഗ്രാം മെത്താംഫിറ്റമിനും കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അര്‍ജുന്‍ പിടിയിലായത്. കുത്തിയതോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ്.പി.സി യുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) ജഗദീശന്‍.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിഷ്ണുദാസ് എന്നെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Similar News