വി.എസിനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്; ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍

വി.എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ കസ്റ്റഡിയില്‍

Update: 2025-07-23 00:04 GMT

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസ് ഇട്ടെന്ന കേസില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ ഗവ. മോഡല്‍ എച്ച്എസ് എസ് അധ്യാപകന്‍ നഗരൂര്‍ നെടുംപറമ്പ് എഎ നിവാസില്‍ വി.അനൂപിനെയാണ് (45) നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്യുന്നതായി പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു

വണ്ടൂര്‍ ന്മ വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ചു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥി അറസ്റ്റില്‍. വാണിയമ്പലം മോയിക്കല്‍ യാസിര്‍ അഹമ്മദ് (18) ആണ് അറസ്റ്റിലായത്. പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു. ജമാഅത്തെ ഇസ്ലാമി നേതാവും വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ഹമീദ് വാണിയമ്പലത്തിന്റെ മകനാണു യാസീന്‍ അഹമ്മദ്.

Tags:    

Similar News