വയനാട്ടില്‍ കനത്ത മഴ; റിസോര്‍ട്ട്, ഹോം സ്റ്റേകളില്‍ പ്രവേശനം നിരോധിച്ചു

വയനാട്ടില്‍ കനത്ത മഴ; റിസോര്‍ട്ട്, ഹോം സ്റ്റേകളില്‍ പ്രവേശനം നിരോധിച്ചു

Update: 2025-07-26 13:57 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ ജില്ലയിലെ റിസോര്‍ട്ട്, ഹോം സ്റ്റേകളില്‍ പ്രവേശനം നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട് തുടങ്ങിയ സ്ഥലങ്ങളിലും വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തുകളിലെ റിസോര്‍ട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ചു. മുണ്ടക്കൈ - ചൂരല്‍മല ദുരന്ത പ്രദേശത്ത് നോ ഗോ സോണ്‍ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

Similar News