സാമൂഹിക മാധ്യമത്തിലൂടെ പ്രണയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് 12 പവന്‍ സ്വര്‍ണം തട്ടി: യുവാക്കള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് 12 പവന്‍ സ്വര്‍ണം തട്ടി: യുവാക്കള്‍ അറസ്റ്റില്‍

Update: 2025-07-27 04:00 GMT

തിരുവനന്തപുരം: സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജന്‍ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര സ്വദേശിനിയായ സ്‌കൂള്‍വിദ്യാര്‍ഥിനിയില്‍ നിന്ന് പലപ്പോഴായി പന്ത്രണ്ടു പവന്‍ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ എറണാകുളത്തുനിന്ന് കണ്ടെത്തി. സ്ഥലം കാണാനായാണ് വീട് വിട്ടിറങ്ങിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ക്ക് സ്വര്‍ണം നല്‍കിയ വിവരം പോലീസിന് ലഭിച്ചത്. സ്വര്‍ണംവിറ്റ് പ്രതികള്‍ ബൈക്ക്, ടെലിവിഷന്‍ എന്നിവ വാങ്ങിയിരുന്നു. അടുത്ത ദിവസം പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News