ആലപ്പുഴ കാട്ടൂരില്‍ മരം മുറിച്ചു മാറ്റുന്നതിനിടെ വടം അരയില്‍ മുറുകി യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ കാട്ടൂരില്‍ മരം മുറിച്ചു മാറ്റുന്നതിനിടെ വടം അരയില്‍ മുറുകി യുവാവിന് ദാരുണാന്ത്യം

Update: 2025-07-27 10:16 GMT

ആലപ്പുഴ: ആലപ്പുഴ കാട്ടൂരില്‍ മരം മുറിച്ചു മാറ്റുന്നതിനിടെ വടം അരയില്‍ മുറുകി യുവാവിന് ദാരുണാന്ത്യം. കാട്ടൂര്‍ സ്വദേശി എബ്രഹാം പി പി (45) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരം മുറിച്ചുകൊണ്ടിരിക്കുമ്പോള്‍ മുകള്‍ ഭാഗം ഒടിഞ്ഞു വീഴുകയും മരം നടുകെ പിളരുകയും ചെയ്തു. ഇതോടെ മരവുമായി ബന്ധിപ്പിച്ച് അരയില്‍ കെട്ടിയ വടം മുറുകുകയായിരുന്നു. ഉടനെ എബ്രഹാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രാവിലെയാണ് അപകടം നടന്നത്.

കാട്ടൂര്‍ കൃഷിഭവന് കിഴക്കു ഭാഗത്ത് കണ്ടനാട്ട് വീട്ടില്‍ മാര്‍ഷലിന്റെ പുരയിടത്തില്‍ വച്ചായിരുന്നു അപകടം. മാര്‍ഷലിന്റെ പുരയിടത്തില്‍നിന്ന മരത്തിന്റെ ശിഖരം കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ ഒടിഞ്ഞിരുന്നു. ഇതു താഴെ പതിക്കാത്തതിനാല്‍ മുറിച്ചിടാണ് ഏബ്രഹാം എത്തിയത്. ഒടിഞ്ഞു തൂങ്ങിയ ശിഖരം മുറിക്കുന്നതിന് തടസ്സമായി നിന്ന അക്കേഷ്യ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച മരം പിളര്‍ന്ന് ഏബ്രഹാം ഉള്ളില്‍പ്പെടുകയായിരുന്ന. ഭാര്യ: റോണിയ. ജോണമ്മയാണ് മാതാവ്.

Similar News