മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നും കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലത്തേക്ക് പതിച്ചു; കാട്ടാക്കടയില്‍ വഴിയാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നും കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലത്തേക്ക് പതിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-28 11:25 GMT
തിരുവനന്തപുരം: കാട്ടാക്കടയില്‍ മൂന്നുനില കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലത്തേക്ക് പതിച്ച് അപകടം. തലനാരിഴയ്ക്കാണ് വഴിയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടത്. കാട്ടാക്കട നെയ്യാര്‍ ഡാം റോഡില്‍ എസ്ബിഐ ബാങ്കിന് മുകളില്‍ വെച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡ് ആണ് നിലം പതിച്ചത്. ആളുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ബോര്‍ഡ് നീക്കം ചെയ്തു.