പുരുഷോത്തമനും മകനും ചേര്‍ന്ന ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാന പാഞ്ഞടുത്തു; മകന്‍ ഓടി രക്ഷപ്പെട്ടെങ്കിലും അച്ഛനെ വെറുതെ വിട്ടില്ല; പെരുവന്താനത്ത് കാട്ടാന ആക്രമണം: ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു

Update: 2025-07-29 09:48 GMT

ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്.

പെരുവന്താനം മതമ്പയില്‍ രാവിലെ പത്തരയോടെയാണ് സംഭവം. പുരുഷോത്തമനും മകനും ചേര്‍ന്ന ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മകന്‍ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമനെ വെറുതെ വിട്ടില്ല. ആന ആക്രമിച്ചു. പുരുഷോത്തമനെ ഉടന്‍ തന്നെ ആശിപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മതമ്പയില്‍ റബര്‍ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമന്‍.

Tags:    

Similar News