കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍; കസ്റ്റഡിയിലെടുത്തത് കള്ളുഷാപ്പിന് മുമ്പില്‍ നിന്നും

കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍; കസ്റ്റഡിയിലെടുത്തത് കള്ളുഷാപ്പിന് മുമ്പില്‍ നിന്നും

Update: 2025-07-29 14:04 GMT

കോട്ടയം: കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍. ഈരാറ്റുപേട്ട കുന്നുംപുറത്ത് വീട്ടില്‍ മനാഫ് കുഞ്ഞിയാണ് അറസ്റ്റിലായത്. കോട്ടയം ജില്ല പൊലീസ് മേധാവിയുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് കാപ്പാ നിയമപ്രകാരം പ്രതിയെ വിലക്കിയിരുന്നു. തലപ്പലം വില്ലേജിലെ ഓലായം കള്ളുഷാപ്പിന് മുമ്പില്‍ വച്ചാണ് പ്രതിയെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റേഞ്ച് ഡി.ഐ.ജി മാര്‍ച്ച് 29ന് പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായാണ് തിങ്കളാഴ്ച വൈകിട്ട് കള്ളുഷാപ്പിന് മുമ്പില്‍ പ്രതിയെ കണ്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News