നിലമ്പൂര്‍-കോട്ടയം എക്സ്പ്രസില്‍ രണ്ട് കോച്ചുകള്‍ കൂടി; 14 കോച്ചുകളായി വര്‍ദ്ധിപ്പിച്ചത് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്

നിലമ്പൂര്‍-കോട്ടയം എക്സ്പ്രസില്‍ രണ്ട് കോച്ചുകള്‍ കൂടി

Update: 2025-07-31 04:03 GMT

കോട്ടയം: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നിലമ്പൂര്‍-കോട്ടയം എക്സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 16325/16326) കോച്ചുകള്‍ വര്‍ധിപ്പിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ അറിയിച്ചു. നിലവിലെ 12-ല്‍നിന്ന് 14 കോച്ചുകളായാണ് വര്‍ധിപ്പിച്ചത്.

ലോക്‌സഭയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ ചോദ്യത്തിനു മറുപടിയായാണു മന്ത്രിയുടെ വിശദീകരണം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ നടത്തിയ ശുപാര്‍ശകളുടെയും ദക്ഷിണ റെയില്‍വേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. 2025 മേയ് 21 മുതല്‍, ട്രെയിനില്‍ ഒരു ജനറല്‍ ക്ലാസ് കോച്ചും ഒരു ചെയര്‍ കാര്‍ കോച്ചും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Tags:    

Similar News