റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

Update: 2025-07-31 16:36 GMT

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളില്‍ മാറ്റമുണ്ട്.

ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10 തീയതികളില്‍ പാലക്കാട്ടുനിന്ന് എറണാകുളം ജങ്ഷനിലേക്കുള്ള മെമുവും (ട്രെയിന്‍ നമ്പര്‍ 66609) തിരികെയുള്ള ട്രെയിനും (66610) പൂര്‍ണമായി റദ്ദാക്കി. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ആഗസ്റ്റ് രണ്ട്, ഒമ്പത് തീയതികളില്‍ 45 മിനിറ്റ് വൈകി തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകീട്ട് 4.50നാണ് പുറപ്പെടുക.

ജൂലൈ 31, ആഗസ്റ്റ് ഒന്ന്, ഏഴ്, എട്ട് തീയതികളില്‍ ഗോരഖ്പൂരില്‍നിന്ന് പുറപ്പെടുന്ന ഗോരഖ്പൂര്‍ ജങ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ എക്സ്പ്രസ് യാത്രാമധ്യേ നൂറു മിനിറ്റ് വരെ വൈകിയേക്കും. ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10 തീയതികളില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് യാത്രാമധ്യേ 90 മിനിറ്റും, ആഗസ്റ്റ് നാലിന് ഇന്‍ഡോറില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡോര്‍ ജങ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 90 മിനിറ്റും, ആഗസ്റ്റ് രണ്ടിനും ഒമ്പതിനും മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസ് യാത്രാ മധ്യേ 55 മിനിറ്റും,

ആഗസ്റ്റ് ഒന്ന്, എട്ട് തീയതികളില്‍ സെക്കന്ദരാബാദ് ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന സെക്കന്ദരാബാദ് ജങ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ് യാത്രാമധ്യേ 60 മിനിറ്റും, ജൂലൈ 31, ആഗസ്റ്റ് ഏഴ് തീയതികളില്‍ പോര്‍ബന്ദറില്‍നിന്ന് പുറപ്പെടുന്ന പോര്‍ബന്ദര്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് യാത്രാമധ്യേ 45 മിനിറ്റും, ആഗസ്റ്റ് എട്ടിന് പാലക്കാട് ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന പാലക്കാട് ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ മെമു യാത്രാമധ്യേ 45 മിനിറ്റും, ആഗസ്റ്റ് മൂന്നിന് ധന്‍ബാദ് ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ധന്‍ബാധ് ജങ്ഷന്‍- ആലപ്പുഴ എക്സ്പ്രസ് യാത്രാമധ്യേ 35 മിനിറ്റും വൈകിയേക്കും.

Similar News