മയക്കു മരുന്നു കേസില്‍ അകപ്പെട്ടത് നിരവധി തവണ; യുവാവിനെ കരുതല്‍ തടങ്കലിലാക്കി
മയക്കു മരുന്നു കേസില്‍ അകപ്പെട്ടത് നിരവധി തവണ; യുവാവിനെ കരുതല്‍ തടങ്കലിലാക്കി
By : സ്വന്തം ലേഖകൻ
Update: 2025-08-01 02:00 GMT
പൂന്തുറ: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയ കേസില്‍ നിരവധി തവണ അറസ്റ്റിലായ യുവാവിനെ കരുതല്‍ തടങ്കല്‍ പ്രകാരം വീണ്ടും അറസ്റ്റുചെയ്തു. മണക്കാട് ബലവാന് നഗര്‍ സ്വദേശി സബിനെ(28) ആണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൂന്തുറ എസ്.ഐ. വി.സുനിലിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്.
മയക്കുമരുന്നെത്തിച്ച് വില്‍പ്പന നടത്തുന്ന ഇയാള്‍ പല തവണ ഇതേ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും മയക്കുമരുന്ന് കച്ചവടം വ്യാപകമാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടി കരുതല്‍ തടങ്കലിലാക്കിയതെന്ന് പൂന്തുറ പോലീസ് അറിയിച്ചു.