മന്ത്രവാദം പരിശീലിക്കുന്നെന്ന് സംശയം; യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്തു;മൃതദേഹം ഡാമില്‍ തള്ളി: ഒഡീഷയില്‍ നടന്ന അതിക്രൂരമായ കൊലപാതകത്തില്‍ 14 ഗ്രാമവാസികള്‍ അറസ്റ്റില്‍

യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്തു;മൃതദേഹം ഡാമില്‍ തള്ളി: ഒഡീഷയില്‍ 14 ഗ്രാമവാസികള്‍ അറസ്റ്റില്‍

Update: 2025-08-04 01:11 GMT

ബെര്‍ഹാംപൂര്‍: മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടര്‍ന്നു ഒഡീഷയില്‍ യുവാവിനെ ഗ്രാമവാസികള്‍ ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തി. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദര്‍ ഗ്രാമത്തിലെ 35കാരനായ ഗോപാല്‍ എന്ന യുവാവാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. യുാവിനെ മര്‍ദിച്ച് അവശനാക്കിയ നാട്ടുകാര്‍ യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്തു. കൊലപ്പെടുത്തിയതിന് പിന്നാലെ സമീപപ്രദേശത്തെ ഹരഭാംഗി ഡാമില്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയാണു പൊലീസ് മൃതദേഹം റിസര്‍വോയറില്‍നിന്നു കണ്ടെടുത്തത്.

യുവാവ് മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടര്‍ന്നാണ് അതിക്രൂര കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പ് ഗ്രാമത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ 'ബ്ലാക്ക് മാജിക്ക്' മൂലമാണിതെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമവാസികളുടെ ആക്രമണം പേടിച്ചു യുവാവ് കുടുംബാംഗങ്ങളോടൊപ്പം നാടു വിട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച തന്റെ വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാനായി ഗ്രാമത്തില്‍ എത്തിയതായിരുന്നു യുവാവ്. ഇതിനിടെയാണു ആക്രമണം നടന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി 14 ഗ്രാമവാസികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Tags:    

Similar News