നിര്‍മാണത്തിലിരിക്കെ പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണു; ഏഴ് തൊഴിലാളികള്‍ വെള്ളത്തില്‍ വീണു; രണ്ട് പേരെ കാണാനില്ല

Update: 2025-08-04 10:34 GMT

ആലപ്പുഴ: ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണ് തൊഴിലാളികള്‍ വെള്ളത്തില്‍ വീണു. ചെന്നിത്തല കീച്ചേരില്‍കടവ് പാലത്തിന്റെ സ്പാന്‍ ആണ് തകര്‍ന്നുവീണത്. ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. ഇതില്‍ രണ്ട് പേരെ കാണാനില്ല. കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. അഞ്ച് പേര്‍ നീന്തി കരക്കെത്തിയിരുന്നു.

ചെന്നിത്തല- ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി നിര്‍മാണ തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. കാണാതായ തൊഴിലാളികള്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Similar News