പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പീഡന വിവരം പറഞ്ഞപ്പോള്‍ സഹോദരി ഭീഷണിപ്പെടുത്തി; പ്രസവം വീട്ടില്‍ നടത്താന്‍ കൂട്ടു നിന്നു: ദമ്പതികള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ദമ്പതികള്‍ അറസ്റ്റില്‍

Update: 2025-08-05 04:01 GMT

പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പീഡന വിവരം പറഞ്ഞപ്പോള്‍ സഹോദരി ഭീഷണിപ്പെടുത്തി; പ്രസവം വീട്ടില്‍ നടത്താന്‍ കൂട്ടു നിന്നു: ദമ്പതികള്‍ അറസ്റ്റില്‍മുംബൈ: ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ദമ്പതികളെ പോലിസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കുറ്റം മറച്ചു വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് ഇരുവരേയും പോലിസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പീഡനം നടത്തിയത്.

ഭര്‍ത്താവുമായി ചേര്‍ന്ന് സഹോദരി കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം വീട്ടില്‍ നടത്താന്‍ കൂട്ടുനില്‍ക്കുകയുമായിരുന്നു. കൗമാരക്കാരിയായ പെണ്‍കുട്ടി മൂത്ത സഹോദരിക്കും ഭര്‍ത്താവിനും ഒപ്പമാണു താമസിച്ചിരുന്നത്. അതിനിടെ, പലതവണ സഹോദരീ ഭര്‍ത്താവ് പീഡിപ്പിച്ചു.

വിവരം സഹോദരിയെ അറിയിച്ചപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തി. ആശുപത്രിയില്‍ പോകാനും അനുവദിച്ചില്ല. എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്.

Tags:    

Similar News