തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; യാത്രക്കാരനില്‍ നിന്നും 12 കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട
By : സ്വന്തം ലേഖകൻ
Update: 2025-08-05 04:10 GMT
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. യാത്രക്കാരനില്‍ നിന്ന് 10 കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ദുബായില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നാണ് ഡി.ആര്.ഐ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. 12.88 കിലോ കഞ്ചാവുണ്ട് എന്നാണ് വിവരം. ബാങ്കോക്കില്‍ നിന്നും ദുബായ് വഴി വന്ന സുഗീഷ് ടെന്നിസണില് നിന്നാണ് കഞ്ചാവ് പിടിച്ചത്.