വീരമൃത്യു വരിച്ച അവിവാഹിതരായ സൈനികരുടെ മാതാപിതാക്കളെ വസ്തു നികുതിയില്‍നിന്ന് ഒഴിവാക്കി; നിര്‍ണ്ണായക തീരുമാനം എടുത്ത് പിണറായി സര്‍ക്കാര്‍
By : സ്വന്തം ലേഖകൻ
Update: 2025-08-05 16:49 GMT
തിരുവനന്തപുരം: വീരമൃത്യു വരിച്ച അവിവാഹിതരായ സൈനികരുടെ മാതാപിതാക്കളെ വസ്തു നികുതിയില്‍നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിന്റെ അഭ്യര്‍ഥനപ്രകാരമാണ് തദ്ദേശ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തെ വിമുക്ത ഭടന്മാരെയും ഭാര്യമാരെയും വിധവകളെയും വസ്തുനികുതിയില്‍നിന്ന് ഒഴിവാക്കി നേരത്തേ ഉത്തരവായിരുന്നു.
കോസ്റ്റ്ഗാര്ഡില്നിന്ന് വിരമിച്ച ഭടന്മാര്ക്കും ഭാര്യമാര്‍ക്കും വിധവകള്‍ക്കും ഇളവ് നല്കി. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നീ കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗങ്ങളില്‍നിന്ന് വിരമിച്ചവരുടെ കാര്യത്തിലും സമാന ഇളവുണ്ട്.