ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; രണ്ട് തീവണ്ടികള്‍ റദ്ദാക്കി: നിരവധി ട്രെയിനുകള്‍ വൈകിയോടും
ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; രണ്ട് തീവണ്ടികള്‍ റദ്ദാക്കി: നിരവധി ട്രെയിനുകള്‍ വൈകിയോടും
തിരുവനന്തപുരം: ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രണ്ടു തീവണ്ടികള്‍ റദ്ദാക്കി. പാലക്കാട് എറണാകുളം സൗത്ത് മെമു(66609), എറണാകുളം സൗത്ത്-പാലക്കാട് മെമു(66610) എന്നിവയാണ് റദ്ദാക്കിയത്. ഇന്‍ഡോര്‍-തിരുവനന്തപുരം (22645) അഹല്യ നഗരി എക്സ്പ്രസ് ഒന്നര മണിക്കൂറും കണ്ണൂര്‍-ആലപ്പുഴ (16308) എക്സിക്യുട്ടീവ് എക്സ്പ്രസ് 1.20 മണിക്കൂറും സെക്കന്ദരാബാദ്-തിരുവനന്തപുരം (17230) ശബരി എക്സ്പ്രസ് അരമണിക്കൂറും വൈകിയോടും.
ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16128) ആറ്, എട്ട്, 10, 12, 15, 17, 19 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ സ്റ്റോപ്പുകള്‍ക്കു പകരമായി കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തീവണ്ടി നിര്‍ത്തും.
ഒന്‍പതിന് വൈകീട്ട് 4.05-നു പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് (20632) 4.50നാകും പുറപ്പെടുക. 10-ന് 4.15-നാകും വന്ദേഭാരത് പുറപ്പെടുകയെന്നും റെയില്‍വേ അറിയിച്ചു.