തിരുവനന്തപുരം വാഹനാപകടം; പരിക്കേറ്റ നാലു പേരുടെ നില അതീവ ഗുരുതരം: രണ്ടു പേര്‍ വെന്റിലേറ്ററില്‍

തിരുവനന്തപുരം വാഹനാപകടം; പരിക്കേറ്റ നാലു പേരുടെ നില അതീവ ഗുരുതരം: രണ്ടു പേര്‍ വെന്റിലേറ്ററില്‍

Update: 2025-08-11 00:52 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയന്‍, ഓട്ടോ ഡ്രൈവര്‍മാരായ ഷാഫി, സുരേന്ദ്രന്‍ എന്നിവര്‍ വെന്റിലേറ്ററിലാണ്. ഷാഫിക്ക് ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശാസ്ത്രക്രിയ നടത്തി.

അമിത വേഗത്തില്‍ നടപ്പാതയില്‍ കാര്‍ കയറിയതാണ് അപകടമായത്. വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുനാഥ് ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് കാര്‍ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ പോലിസ് കേസ് എടുത്തിട്ടുണ്ട്.

Tags:    

Similar News