ക്ലിനിക്കില്‍ ചികിത്സക്കെത്തിയ ഇരുപത്തിനാലുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം; യുവതിയുടെ പരാതിയില്‍ മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറസ്റ്റില്‍
യുവതിയുടെ പരാതിയില്‍ മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറസ്റ്റില്‍
കോട്ടയം: കോട്ടയം പാലായില്‍ ലൈംഗിക അതിക്രമ കേസില്‍ മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറസ്റ്റില്‍. പാലാ സ്വദേശിയായ പി എന്‍ രാഘവന്‍ ആണ് പിടിയിലായത്. 24 വയസുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പിഎന്‍ രാഘവനെ അറസ്റ്റ് ചെയ്തത്.
പി എന്‍ രാഘവന്‍ മുരിക്കുപുഴയിലുള്ള ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം.
പാലായിലെ ക്ലിനിക്കിലെത്തിയപ്പോള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ചികിത്സയ്ക്കായി ഇന്നലെയാണ് യുവതി രാഘവന്റെ ക്ലിനിക്കിലെത്തിയത്. ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് പി എന്‍ രാഘവനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം മുരുക്കുപുഴയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു പി എന്‍ രാഘവന്‍.