കണ്ണൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പെയിന്‍റിങ് തൊഴിലാളി മരിച്ചു

Update: 2025-09-15 14:48 GMT

കണ്ണൂർ: പയ്യന്നൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെയിൻ്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂർ സ്വദേശി ടി.വി. സുകേഷ് (38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ പയ്യന്നൂർ ബി.കെ.എം. ജംഗ്ഷന് സമീപം മിന ബസാറിലായിരുന്നു സംഭവം.

പയ്യന്നൂരിൽ നിന്ന് തൃക്കരിപ്പൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സുകേഷ് സഞ്ചരിച്ച സ്കൂട്ടർ, എതിരെ വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സുകേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

Similar News