കാണാതായ യുവതിയുടെ മൃതദേഹം ചാലക്കുടിപ്പുഴയില്‍ കണ്ടെത്തി; സ്കൂട്ടര്‍ പുഴയുടെ തീരത്ത്
കാണാതായ യുവതിയുടെ മൃതദേഹം ചാലക്കുടിപ്പുഴയില്‍ കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2025-08-12 08:07 GMT
തൃശ്ശൂര്‍: കാണാതായ യുവതിയുടെ മൃതദേഹം ചാലക്കുടിപ്പുഴയില്‍ നിന്നും കണ്ടെത്തി. പ്ലാന്റേഷന് പള്ളിയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയില്‍ ചാടിയതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. യുവതിയുടെ സ്കൂട്ടറും പുഴയുടെ തീരത്തുനിന്ന് ലഭിച്ചു. തുടര്‍ന്ന് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി, മലക്കപ്പാറ പോലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.