പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം അപകടാവസ്ഥയില്‍; മേല്‍ക്കൂരയുടെ ഒരു ഭാഗം കോണ്‍ക്രീറ്റ് ഇളകി വീണു; വന്‍ ദുരന്തം ഒഴിവായത് അപകടസമയം രോഗികള്‍ ഇല്ലാതിരുന്നതിനാല്‍

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം അപകടാവസ്ഥയില്‍

Update: 2025-08-12 11:49 GMT

കൊച്ചി: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം കോണ്‍ക്രീറ്റ് ഇളകി വീണു. പേവാര്‍ഡില്‍ കിടത്തി ചികിത്സിക്കുന്ന മുറിയുടെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ആണ് ഇളകി വീണത്. അപകടസമയം രോഗികള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. 1970 ല്‍ നിര്‍മിച്ച കെട്ടിടമാണിത്.

ഇതേ പേ വാര്‍ഡിന്റെ മറ്റു ചില ഭാഗങ്ങളിലും കോണ്‍ക്രീറ്റ് ഇളകി കമ്പി പുറത്ത് കാണാവുന്ന അവസ്ഥയിലാണ്. കിടത്തി ചികിത്സയുള്ള പല മുറികളിലെയും കോണ്‍ക്രീറ്റ് കമ്പികളെല്ലാം പുറത്ത് കാണാവുന്ന രീതിയിലാണ് ഉള്ളത്. നിലവില്‍ ആശുപത്രി അധികൃതര്‍ എത്തി ആരും പ്രവേശിക്കാതിരിക്കുന്നതിനായി മുറി പൂട്ടിയിരിക്കുകയാണ്.

നിരവധി ആളുകളാണ് പ്രാഥമിക ചികിത്സയ്ക്കായും മറ്റും ഈ താലൂക്ക് ആശുപത്രിയെ സമീപിക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ എത്തുന്ന ഗര്‍ഭിണികളെ സ്ഥിരമായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി പറഞ്ഞയക്കുന്നുവെന്ന പരാതിയും ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

Similar News