ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങള്‍ റീല്‍സാക്കി പെണ്‍കുട്ടികളുമായി ചങ്ങാത്തം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-08-16 02:59 GMT
വിഴിഞ്ഞം: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ വെച്ച് പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍. ജീവന്(19) എന്ന യുവാവിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ കേസെടുത്തു.
ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ റീല്‍സായി പോസ്റ്റുചെയ്യുന്നതാണ് ഇയാളുടെ പ്രധാന വിനോദം. ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ലൈക്ക് ചെയ്യുന്ന പെണ്‍കുട്ടികളുമായി ചങ്ങാത്തമുണ്ടാക്കുകയും ചെയ്യുന്നതാണ് രീതി. പരാതിയെത്തുടര്‍ന്ന് വിഴിഞ്ഞം എസ്എച്ച്ഒ ആര്. പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തമിഴ്നാട്ടില്‍നിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.