കണ്ണൂര്‍ ജില്ലയില്‍ വീണ്ടും തെരുവ് നായ ആക്രമണം; പത്ത് പേര്‍ക്ക് കടിയേറ്റു
കണ്ണൂര്‍ ജില്ലയില്‍ വീണ്ടും തെരുവ് നായ ആക്രമണം; പത്ത് പേര്‍ക്ക് കടിയേറ്റു
By : സ്വന്തം ലേഖകൻ
Update: 2025-08-19 13:25 GMT
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് ദിവസങ്ങളായി പത്ത് പേര്‍ക്കാണ് കടിയേറ്റത്. കാള്‍ടെക്സ്, വാരം, അത്താഴക്കുന്ന് മേഖലകളിലുള്ളവര്‍ക്കാണ് കടിയേറ്റത്. ബസ് കാത്തുനില്ക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയുമാണ് നായ ആക്രമിച്ചു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. ഒരു മാസം മുന്‍പാണ് ഒറ്റ ദിവസം കൊണ്ട് 56 പേരെ നായ കടിച്ചത്. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായെങ്കിലും കാര്യമായ നടപടിയെടുക്കാന്‍ കോര്‍പ്പറേഷനോ തദ്ദേശ സ്ഥാപനങ്ങളോ തയ്യാറായില്ല. ജില്ലയില്‍ ആവശ്യത്തിന് എബിസി കേന്ദ്രങ്ങള്‍ ഇപ്പോഴുമില്ല.