തിരഞ്ഞെടുപ്പിനെ സധൈര്യം നേരിടാം; വനിതാ നേതാക്കളെ വാര്‍ത്തെടുക്കാന്‍ കിലയുടെ പ്രത്യേക പരിശീലന പരിപാടി; ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം

വനിതാ നേതാക്കളെ വാര്‍ത്തെടുക്കാന്‍ കിലയുടെ പ്രത്യേക പരിശീലന പരിപാടി

Update: 2025-09-13 14:11 GMT

തൃശൂര്‍: 2025 ല്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായി കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍)പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ നേതൃത്വപാടവവും അറിവും വികസിപ്പിക്കുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ പ്രാദേശികഭരണം, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, ആശയവിനിമയശേഷി, സോഷ്യല്‍ മീഡിയ ഉപയോഗം, നേതൃത്വപാടവം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള അറിവ്, വികസന ആശയങ്ങള്‍, ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, സമയപരിപാലനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു.

പരിശീലനം പൂര്‍ത്തിയാക്കി, ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ കില ലക്ഷ്യമിടുന്നത്. സ്വയം സ്ത്രീകളായി തിരിച്ചറിയുന്ന ഏതൊരാള്‍ക്കും ഈ പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലനം കിലയുടെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് സംഘടിപ്പിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 പേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന QR കോഡ് സ്‌കാന്‍ ചെയ്‌തോ ചുവടെയുള്ള ലിങ്ക് മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് 

https://forms.gle/fHuR3JskwKoYB5aS6

Tags:    

Similar News