കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം; പോലീസ് സ്ഥലത്തെത്തി; വൻ ദുരൂഹത; ദാരുണ സംഭവം കോഴിക്കോട് മുക്കത്ത്
By : സ്വന്തം ലേഖകൻ
Update: 2025-09-13 14:55 GMT
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മുക്കം തൃക്കുടമണ്ണ ക്ഷേത്ര റോഡിൽ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് പ്രദേശത്ത് വിശദമായ പരിശോധന നടത്തിവരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. സമീപവാസികളിൽ നിന്നും മറ്റും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ഇത്തരമൊരു സംഭവം നടന്നത് പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.