കെ എസ് ആര്‍ ടി സി ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും യുഡിഎഫ് സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍; സമര പ്രഖ്യാപനവുമായി കോണ്‍ഗ്രസ് സംഘടന
കോട്ടയം : യുഡിഫ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എല്‍.എ. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രറ്റിക് ഫെഡറേഷന്‍ സംസ്ഥാന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ.എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ വി.എസ്.ശിവകുമാര്‍ സ്വാഗത പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ കെ.സി.ജോസഫ്, നാട്ടകം സുരേഷ് ഡി.സി.സി പ്രസിഡണ്ട്, ശ്രീ.ടി.സോണി ടി.ഡി.എഫ് വൈസ് പ്രസിഡണ്ട്, അറ്. ജി.ഗോപകുമാര്‍ ഡി.സി.സി വൈസ് പ്രസിഡണ്ട് , ശ്രീ.പി.എസ് സിജി കോട്ടയത്തെ സംസ്ഥാന ഭാരവാഹി തുടങ്ങിയവര്‍ സംസാരിച്ചു.
ജീവനക്കാരുടെ ഒപ്പം എന്നും നിന്നിട്ടുള്ളത് യുഡിഫ് മാത്രമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ന് കാരണമായ സാഹചര്യങ്ങളും, തുടര്‍ സമരങ്ങളെപ്പറ്റിയും ശ്രീ.എം. വിന്‍സെന്റ് എം.എല്‍.എ യോഗത്തില്‍ വിശദീകരിച്ചു. യുഡിഫ് ഭരണത്തില്‍ ജീവനക്കാര്‍ക്കും സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും, നിലനില്‍ പ്പിനും എല്ലാ സഹായവും ചെയ്തതിനെ മുന്‍ എം.എല്‍.എ വി.എസ്.ശിവകുമാര്‍ ഓര്‍മിപ്പിച്ചു, എന്നാല്‍ കെ.എസ്.ആര്‍.ടി.സിയെ ശ്രദ്ധിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയില്‍ ആണ് പിണറായി ഭരണം എന്നദ്ദേഹം പരിഹസിച്ചു. 4000ത്തോളം ബസുകള്‍ വാങ്ങിയ യുഡിഎഫ് ഗവണ്മെന്റ് അവയുടെ ഉദഘാടന മാമാങ്കം നടത്തിയില്ലെന്നും, ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നടത്തുന്ന കേവലം 100 ബസുകളുടെ ഉദഘാടന മാമാങ്കം ലജ്ജാകരമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ശമ്പള പരിഷ്‌കരണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക , ഡി.എ പൂര്‍ണമായും അനുവദിക്കുക, പുതിയ ബസ്സുകള്‍ നിറത്തലിറക്കുക, എം പാനല്‍ ജീവനക്കാരുടെ ശമ്പളം യഥാ സമയം നല്‍കുക, പി.എസ്.സി വഴി നിയമനം നടത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. വരുന്ന ആഴ്ചകളില്‍ ഡിപ്പോ, ജില്ലാ തല പ്രതിഷേധ പരിപാടികളും തുടര്‍ന്ന് സംസ്ഥാന തല സമരങ്ങളും നടത്തും.